വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്, ഒരു വിദ്വേഷ ക്യാംപെയ്ൻ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തിൽ വിഭജനം ഉണ്ടാക്കാനാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുസ്ലിം ലീഗ് കോൺഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതൽ ഞങ്ങൾക്കൊപ്പമുണ്ട്. വിജയത്തിൽ അവർക്കും പ്രധാന റോളുണ്ട്.
കേരളത്തിൽ മുസ്ലിം ലീഗ് ദുർബലമായാൽ ആ സ്‌പേസ് വർഗീയശക്തികൾ കയ്യടക്കും. അതിനെ തടുത്തു നിർത്തുന്ന രാഷ്ട്രീയ പാർട്ടി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിർക്കുന്നവർ അതുകൂടി മനസ്സിലാക്കണം. വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. മതേതര നിലപാടിൽ ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാൻ പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു കേരളം. അതു തകർക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിർക്കും. സാമുദായനേതാക്കളുടെ ബാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകൾ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യർത്ഥന. അവർക്ക് വേണമെങ്കിൽ വ്യക്തിപരമായി തന്നെ വിമർശിക്കാം. ഇത് മതേതര കേരളമാണ്. ഇതിൽ ഒരു പോറൽ വീഴ്ത്താൻ പോലും സമ്മതിക്കില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാൽ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേമുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ താൻ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിണറായി വിജയനെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടിൽ പോയി ഉറപ്പായും കാണുമെന്നും വിഡി സതീശൻ വ്യക്തമാക്കി.തൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോൺഗ്രസിന്റെ കാര്യം കൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.

