പുത്തൻ സഭ പുതിയ തുടക്കം ;സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിച്ചു ;സഭയിൽ കൗതുകക്കാഴ്ചകൾ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ പുരോഗമിച്ചു . ഗവർണർക്ക് മുന്നിൽ മുൻപ് പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭയിലെ അംഗങ്ങൾക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലികൊടുത്തത് .അസംബ്ലി ചട്ടങ്ങൾ അനുസരിച്ച് പൂർണ്ണമായും അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചത് . ഇതനുസരിച്ച് കലാമശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച് പുതിയ യുഡിഎഫ് സർക്കാരിൽ ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റ മുസ്ലിം ലീഗ് നേതാവ് വി ഇ അബ്ദുൾ ഗഫൂറാണ് സഭയിൽ ഏറ്റവും ആദ്യം സത്യവാചകം ചൊല്ലിയത്. അക്ഷരമാലാ ക്രമത്തിൽ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്.കോൺഗ്രസ് ഔദ്യോഗികമായി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ, സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷ നിരയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം (Handshake) നൽകിയത് സഭയിലെ കൗതുകക്കാഴ്ചയായി. പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് തിരികെയും നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് സൗഹൃദം പങ്കുവെച്ചു. ഇടതുപക്ഷ മുന്നണിയിൽ നിന്നും വിജയിച്ചെത്തിയ എംഎൽഎമാർ സഗൗരവമാണ് സത്യവാചകമായി ചൊല്ലുന്നത്.മുഖ്യമന്ത്രി വി.ഡി. സതീശൻ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 105-ാമത്തെ ആളായാണ് സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞ രണ്ടു തവണയും മുഖ്യമന്ത്രിയായി സഭയെ നയിക്കുകയും ഇത്തവണ പ്രതിപക്ഷത്തിന്റെ അമരക്കാരനായി മാറുകയും ചെയ്ത പിണറായി വിജയൻ പട്ടികയിലെ 133-ാമത്തെ ആളായാണ് പ്രോടേം സ്പീക്കർക്ക് മുന്നിലെത്തി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക.. നിലവിൽ സഭയിൽ ചടങ്ങുകൾ തത്സമയം തുടരുകയാണ്.

