Kaumudi Plus

നീറ്റ് പുനഃപരീക്ഷ സുരക്ഷ;ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍

നീറ്റ് പുനഃപരീക്ഷ സുരക്ഷ;ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍
X

ന്യൂഡൽഹി: രാജ്യത്ത്നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായി ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കിഗൂഗിൾ . ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ നടപടി.ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസർക്കാർ ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചുവെന്നും പരാതി ഉയർന്നിരുന്നു.പേപ്പർ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ 1930 ഹെൽപ്ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

Next Story
Share it