Kaumudi Plus

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു ;രംഗസ്വാമിക്ക് ഇത് തുടർച്ചയായ അഞ്ചാമൂഴം

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു ;രംഗസ്വാമിക്ക് ഇത് തുടർച്ചയായ അഞ്ചാമൂഴം
X

ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു .മുഖ്യമന്ത്രി പദത്തില്‍ രംഗസ്വാമിയുടേത് തുടര്‍ച്ചയായ അഞ്ചാമൂഴമാണ്‌ . ബിജെപി എംഎല്‍എ എ നമശിവായം, എഐഎന്‍ആര്‍സി എംഎല്‍എ മല്ലാടി കൃഷ്ണ റാവു എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.പുതുച്ചേരി ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണയാണ് രംഗസ്വാമി ചുമതലയേല്‍ക്കുന്നത്. ഇതു റെക്കോര്‍ഡാണ്.പുതുച്ചേരി നിയമസഭയിൽ രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന് 12 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് നാല് എംഎല്‍എമാരുണ്ട്. എഐഎഡിഎംകെ, ലച്ചിയ ജനനായക കച്ചി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. മന്ത്രിസഭയിലേക്ക് മൂന്നംഗങ്ങളെ പിന്നീട് ഉള്‍പ്പെടുത്തും.

Next Story
Share it