Kaumudi Plus

നാസയുടെ അടുത്ത ദൗത്യം ചൊവ്വ ;ഡോണൾഡ് ട്രംപ്

നാസയുടെ അടുത്ത ദൗത്യം ചൊവ്വ ;ഡോണൾഡ് ട്രംപ്
X

വാഷിങ്ടൺ : അൻപത്തിനാലു വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ മറുപുറം കണ്ടു ചരിത്ര റെക്കോർഡുകളോടെ തിരിച്ചെത്തിയ ആർട്ടെമിസ് 2 ക്രൂവിന് അഭിനന്ദനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാസയുടെ അടുത്ത ദൗത്യം ചൊവ്വയിലേക്കാണെന്നു പ്രസിഡന്റ് പ്രഖ്യാപിച്ചു. ചാന്ദ്ര ദൗത്യം പൂർത്തിയാക്കിയ സംഘത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

"ആർട്ടെമിസ് 2 ലെ പ്രതിഭാശാലികളായ ക്രൂവിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ലാൻഡിങ്ങും അതിഗംഭീരമായി നിങ്ങൾ പൂർത്തിയാക്കി. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ എനിക്ക് ഇതിനപ്പുറം അഭിമാനകരമായി മറ്റൊന്നുമില്ല. വൈകാതെ തന്നെ നിങ്ങളെല്ലാവരും വൈറ്റ് ഹൗസിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളിതിവിടെ അവസാനിപ്പിക്കുന്നില്ല, അടുത്ത ചുവട് ചൊവ്വയിലേക്ക്" - ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.നിലവിൽ ആർട്ടെമിസ് 2 യാത്രക്കാരെയെല്ലാവരും സുരക്ഷിതമായി ലാൻഡിങ് പൂർത്തിയാക്കി ഓറിയോൺ സ്‌പേസ്‌ ക്രാഫ്റ്റിനു പുറത്തെത്തിയിട്ടുണ്ട്. സാൻ ഡിയാഗോയിൽ ഹോംപോർട്ട് ചെയ്തിരിക്കുന്ന യുഎസ്എസ് ജോൺ പി മൂർത്ത എന്ന അമേരിക്കൻ നാവികസേനയുടെ സാൻ അന്റോണിയോ ക്ലാസ് ആംഫിബിയസ് ട്രാൻസ്പോർട്ട് ഡോക്ക് കപ്പലിലേക്കാണ് തുടർന്നുള്ള വൈദ്യപരിശോധനകൾക്കായി നാലംഗ സംഘത്തെ മാറ്റിയിരിക്കുന്നത്. യാത്രക്ക് ശേഷമുള്ള പ്രത്യേക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും മടക്കം.

Next Story
Share it