Kaumudi Plus

തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറി മുസ്ലിം ലീഗ്

തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറി മുസ്ലിം ലീഗ്
X

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.മലപ്പുറം ജില്ലയിൽ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്. ലീഗിന്റെ പ്രധാന സ്ഥാനാർത്ഥികളെല്ലാം മുന്നിലാണ്. കൊണ്ടോട്ടിയിൽ തുടക്കത്തിൽ പിന്നിലേക്ക് പോയ ലീഗ് സ്ഥാനാർത്ഥി ലീഡ് തിരിച്ചു പിടിച്ചു. പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനെ പിന്നിലാക്കി ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ മുന്നിലാണ്. വോട്ടെണ്ണിയപ്പോൾ മുതൽ ഫാത്തിമയാണ് മുന്നിലുള്ളത്.കോൺഗ്രസ് 58 സീറ്റിലാണ് മുന്നിലുള്ളത്. സിപിഎം 30 സീറ്റിലും സിപിഐ 10 സീറ്റിലും ലീഡ് ചെയ്യുകയാണ്. കേരള കോൺഗ്രസ് ( പി ജെ ജോസഫ്) 7 സീറ്റിൽ മുന്നിലാണ്. ആർഎസ്പി മൂന്നു സീറ്റിലും ലീഡ് നേടി. അതേസമയം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദാണ് മുന്നിലുള്ളത്.

Next Story
Share it