മാസപ്പടി കേസ് ;വീണ വിജയൻ ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല ;ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അപേക്ഷ

കൊച്ചി: മാസപ്പടികേസിൽ ഇഡി കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി വീണ. ഇന്നലെ രാവിലെയാണു കത്ത് ഇ-മെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ.അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് 50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയിൽ ഇഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയിൽ നേരിട്ടു ഹാജരാകേണ്ടിവരും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് 50 പ്രകാരം സമൻസ് നൽകിയാൽ ഇഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുന്നതിൽ നിന്നു വിട്ടു നിൽക്കാൻ കക്ഷികൾക്ക് കഴിയില്ല. ഒരു സിവിൽ കോടതി നൽകുന്ന സമൻസിനു തുല്യമായ നിയമസാധുത ഇതിനുണ്ട്

