Kaumudi Plus

കൈവശം 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

കൈവശം 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍
X

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ ആരോപണത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് ഒരു തരത്തിലുള്ള പങ്കുമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി .2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ ധനസമാഹാരണം നടത്താന്‍ വേണ്ടി വിഡി സതീശന്‍ വിദേശയാത്ര നടത്തിയെന്നും, യാത്രയില്‍ ധനസമാഹരണം നടത്തിയെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണം നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴിയാണ് പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഫണ്ടുകള്‍ കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് വഴിയും ഫൗണ്ടേഷനിലെ എഫ്‌സിആര്‍എ അക്കൗണ്ട് വഴിയുമാണെന്ന് വിജിലന്‍സ് കണ്ടെത്തി. അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വിഡി സതീശന് അതില്‍ ഒരു പങ്കും ഉണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ല. വിജിലന്‍സിന് ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടാണ് ഈ കേസ് അവസാനിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേസ് സിബിഐക്കു വിടാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സതീശന്‍ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ല. ഭരണം മാറിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതല്ലെന്നും ഫയലുകള്‍ വിശദമായി പഠിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടികള്‍ അവസാനിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story
Share it