അമൃത എക്‌സ്പ്രസില്‍ നിന്ന് മലയാളം ബോര്‍ഡുകളും പേരും ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോർഡുകളും അമൃത എക്‌സ്പ്രസ് എന്ന പേരും നീക്കി. താംബരം-രാമേശ്വരം-തിരുവനന്തപുരം എന്ന് തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ബോർഡുകളാണ് ഇപ്പോൾ ട്രെയിനിലുള്ളത്.തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്ത് എത്തുന്ന ട്രെയിനിന്റെ കോച്ചുകൾ ഉപയോഗിച്ചാണു രാമേശ്വരം ചെന്നൈ താംബരം ട്രെയിൻ ഓടിക്കുന്നത്. ചെന്നൈയിലെ മെക്കാനിക്കൽ വിഭാഗമാണു മലയാളം ഒഴിവാക്കി പുതിയ ബോർഡുകൾ വച്ചത്. മലയാളം ബോർഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ തുടർന്നു തിരുവനന്തപുരം ഡിവിഷൻ ഈ വിഷയം ചെന്നൈ ആസ്ഥാനത്ത് അറിയിച്ചെങ്കിലും ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗം പരിഗണിച്ചിട്ടില്ല. ട്രെയിനിൽ ട്രെയിനിൽ നിന്നു മലയാളത്തെ പുറത്താക്കിയിട്ട് 7 മാസമായി.2025 ഒക്ടോബറിലാണു തിരുവനന്തപുരംമധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയത്. അതുവരെ ട്രെയിനിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള ബോർഡ് ഉണ്ടായിരുന്നു. താഴെ ആദ്യ വരിയിൽ മലയാളത്തിൽ ട്രെയിനിന്റെ പേരുമുണ്ടായിരുന്നു.

