Kaumudi Plus

പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ  എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
X

ന്യൂഡൽഹി: പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് കൂടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എൽപിജിക്ക് പുറമെ പ്രീമിയം പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിലും വർധന വരുത്തിയിട്ടുണ്ട്.ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി വർധിച്ചു. തിരുവനന്തപുരത്ത് 1,912 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹോട്ടൽ മേഖലയ്ക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകും. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം ഡീസലിൻ്റെയും വിലയാണ് വർധിപ്പിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വലിയ ഇന്ധനക്ഷാമമാണ് രാജ്യം നേരിടുന്നത്. അതിനിടയിലാണ് കമ്പനികൾ വിലകൾ വർധിപ്പിച്ചിരിക്കുന്നത്.

Next Story
Share it