Kaumudi Plus

നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി

നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി
X

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയിൽ ബിജെപിക്ക് മൂന്നംഗങ്ങൾ . നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖർ 3800 വോട്ടിനും ബിബി ഗോപകുമാർ 4402 വോട്ടിനും ആണ് വിജയിച്ചത്.ചാത്തന്നൂരിൽ സിപിഐ സ്ഥാനാർഥി ആർ രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോൺഗ്രസ് സ്ഥാനാർഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബിജെപി രണ്ടാമത് എത്തിയിരുന്നു.നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയിൽ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുൻമന്ത്രിയും സിപിഎം സ്ഥാനാർഥിയുമായ വി ശിവൻകുട്ടിയാണ് രണ്ടാമത്. കോൺഗ്രസ് സ്ഥാനാർഥി കെഎസ് ശബരിനാഥൻ 23,099 വോട്ടുകൾ നേടി.

Next Story
Share it