Kaumudi Plus

ഹൃദയാഘാതത്തിനിടെ യാത്രക്കാരെ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

KSRTC driver suffers heart attack while driving; crashes bus to save passengers, dies later

ഹൃദയാഘാതത്തിനിടെ യാത്രക്കാരെ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ മരിച്ചു
X

ആലപ്പുഴ: പത്തനംതിട്ടയിൽനിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന കെഎസ്ആർടിസി ഡ്രൈവർ സി. പ്രദീപ്, വാഹനം നിയന്ത്രണം വിടാതിരിക്കാൻ ശ്രമിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുനിർത്തി യാത്രക്കാരെ സുരക്ഷിതരാക്കി. യാത്രക്കാരിൽ ആർക്കും ഗുരുതര പരിക്കുകളില്ല.

മാവേലിക്കര നടക്കാവിൽ രാവിലെ ഏകദേശം ഒമ്പത് മണിയോടെയാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതോടെ പ്രദീപ് ഉടൻ ബസ് ഇടിച്ചുനിർത്തുകയായിരുന്നു. മതിൽ തകർന്നെങ്കിലും അദ്ദേഹത്തിന്റെ സമയോചിതമായ തീരുമാനം യാത്രക്കാരെ രക്ഷപ്പെടുത്തി.

നാട്ടുകാർ ചേർന്ന് പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടത്തിന് ഏകദേശം ഒരു മണിക്കൂറിനകം അദ്ദേഹം മരണപ്പെട്ടു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറായിരുന്നു പ്രദീപ്.

Next Story
Share it