Kaumudi Plus

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും

KK Shailaja will contest the upcoming Kerala elections from Peravoor

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും
X

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ ഇത്തവണ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

ഇന്ന് ചേർന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. രണ്ടു ടേം പരിധി മാനദണ്ഡം കാരണം പല നേതാക്കളെയും മാറ്റിനിർത്തുന്ന സാഹചര്യത്തിലാണ് ശൈലജയുടെ പേര് മട്ടന്നൂരിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ജനപിന്തുണയുള്ള ശക്തനായ നേതാവിനെ ഒഴിവാക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ചില വിഭാഗങ്ങൾ ഉയർത്തിയിരുന്നു. മട്ടന്നൂരിൽ നിന്നുള്ള ഒഴിവാക്കലിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനകളുണ്ട്.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ സ്ഥാനാർഥി പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന നിലപാടിൽ നേതൃത്വം ഉറച്ചുനിന്നു. എന്നാൽ, ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ഇളവ് അനുവദിക്കാമെന്ന തീരുമാനമുണ്ടായി. ശൈലജയെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിരുന്നു. കൂടാതെ, കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പേരാവൂരിൽ ശൈലജയെ ഇറക്കുന്നതെന്ന വിവരങ്ങളുമുണ്ട്.

അഞ്ച് തവണ മത്സരിച്ച ശൈലജ നാല് തവണ ജയിച്ച് 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിൽ നിന്നും 2006ൽ പേരാവൂരിൽ നിന്നും ജയിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിൽ 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2011ൽ പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിന് പരാജയപ്പെട്ടിരുന്നു. 2016ലും 2021ലും പേരാവൂർ തിരിച്ചുപിടിക്കാൻ ശൈലജയെ മത്സരിപ്പിക്കണമെന്ന നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു.

ഇത്തവണ പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ശൈലജയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്.

Tags:
Next Story
Share it