Kaumudi Plus

സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മാത്രം: തിരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകി സർക്കാർ

Kerala to release ₹1,000 Women’s Security Pension only after local body elections

സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മാത്രം: തിരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകി സർക്കാർ
X

തിരുവനന്തപുരം: പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘സ്ത്രീ സുരക്ഷാ പദ്ധതി’ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.


പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ വിതരണം ചെയ്ത അപേക്ഷാ ഫോമുകൾ പൂർണമായും വ്യാജമാണെന്നും സർക്കാർ കമ്മീഷനു വിശദീകരണം സമർപ്പിച്ചു. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കമ്മീഷനു ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നിലപാട് സർക്കാർ വ്യക്തമാക്കിയത്.


നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷനും ലഭിക്കാത്ത, 35നും 60നും ഇടയിൽ പ്രായമുള്ള ദരിദ്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. സാമൂഹ്യക്ഷേമ പദ്ധതികളിൽ നിന്ന് ഇപ്പോൾ സഹായം ലഭിക്കാത്ത ട്രാൻസ്‌ജെൻഡർ വനിതകളുൾപ്പെടെയുള്ള ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളായിരിക്കും ഗുണഭോക്താക്കൾ.

Tags:
Next Story
Share it