Kaumudi Plus

അഭിമാനം വാനോളം: ബ്ലൂബേർഡ് ബ്ലോക്ക് 2 വിജയകരമായി വിക്ഷേപിച്ചു; യുഎസ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

ISRO successfully puts BlueBird 2 Satellite in its intended orbit

അഭിമാനം വാനോളം: ബ്ലൂബേർഡ് ബ്ലോക്ക് 2 വിജയകരമായി വിക്ഷേപിച്ചു; യുഎസ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ
X

ശ്രീഹരിക്കോട്ട: അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ്മൊബൈലിന്റെ അടുത്ത തലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2ന്റെ വിക്ഷേപണം പൂർണവിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന എൽവിഎം3-എം6 ദൗത്യം 16 മിനിറ്റിനകം ലക്ഷ്യ ഭ്രമണപഥത്തിലെത്തി.

എൽവിഎം3 റോക്കറ്റിന്റെ ചരിത്രത്തിൽ താഴ്ന്ന ഭൂമി ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം തൂക്കമുള്ള ബ്ലൂബേർഡ് ബ്ലോക്ക് 2. ഇതിനുമുമ്പ് 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം3-എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു റെക്കോർഡ് ഉടമ.ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ)യും യുഎസിലെ എഎസ്ടി സ്പേസ്മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിലുള്ള വാണിജ്യ കരാറിന്റെ ഭാഗമാണ് ഈ ദൗത്യം. സ്മാർട്ട്ഫോണുകളിലേക്ക് ടവറുകളുടെ സഹായമില്ലാതെ നേരിട്ട് ഉയർന്ന വേഗതയുള്ള സെല്ലുലാർ സിഗ്നലുകൾ എത്തിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണ് ബ്ലൂബേർഡ് ബ്ലോക്ക് 2.

Tags:
Next Story
Share it