Kaumudi Plus

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം ; മരണം 250 കവിഞ്ഞു, പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം ; മരണം 250 കവിഞ്ഞു, പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍
X

ബെയ്‌റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മരണം 200 കടന്നതായി റിപ്പോർട്ടുകൾ. 250 ലേറെ പേർ മരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ കാടത്തമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ വിശേഷിപ്പിച്ചു. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബെയ്‌റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഇസ്രയേൽ ആക്രമണങ്ങളിൽ 700 ലേറെ പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. മുന്നറിയിപ്പുകളൊന്നും കൂടാതെയായിരുന്നു ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം അഴിച്ചു വിട്ടതെന്നാണ് റിപ്പോർട്ടുകൾ.ഇസ്രയേലിന്റെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ഒരു ബഹുനില കെട്ടിടം സ്ഫോടനത്തിൽ തകരുകയും സമീപത്തെ കെട്ടിടങ്ങൾ പുകപടലങ്ങളാൽ മൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലെബനനിൽ മരണസംഖ്യം ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ലെബനൻ അതിൽ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.

Next Story
Share it