Kaumudi Plus

ഇറാന് വേണ്ടി 'ചാരപ്രവൃത്തി',അമേരിക്കയില്‍ ഇറാനിയന്‍ വനിത പിടിയില്‍

ഇറാന് വേണ്ടി ചാരപ്രവൃത്തി,അമേരിക്കയില്‍ ഇറാനിയന്‍ വനിത പിടിയില്‍
X

ന്യൂയോർക്ക്: ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാടുകൾ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയൻ വംശജ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചു എന്നാണ് റിപ്പോർട്ട്.മതിയായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കുറ്റമാണ് പ്രതി ഷമീം മാഫിക്കെതിരെ (44) കാലിഫോർണിയയിലെ യുഎസ് അറ്റോർണി ഓഫീസ് ചുമത്തിയിരിക്കുന്നത്.'അറ്റ്ലസ് ഇന്റർനാഷണൽ ബിസിനസ്' എന്ന പേരിൽ ഒമാനിൽ രജിസ്റ്റർ ചെയ്ത വ്യാജ കമ്പനി വഴിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഇറാനിയൻ മിലിട്ടറി ഗ്രേഡ് ഡ്രോണുകളായ മൊഹാജെർ-6 വാങ്ങുന്നതിനായി 7 കോടി ഡോളറിലധികം മൂല്യമുള്ള കരാറിൽ ഇവർ ഏർപ്പെട്ടതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കൂടാതെ 55,000 ബോംബ് ഫ്യൂസുകൾ സുഡാൻ പ്രതിരോധ മന്ത്രാലയത്തിന് എത്തിച്ചതായും ആരോപണമുണ്ട്.

Next Story
Share it