യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം;സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

യുഎഇ : യുഎഇക്കു നേരെ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി . ജആക്രമണത്തെ പ്രതിരോധിക്കുണ്ടെന്നു യുഎഇയുടെ ദേശീയ അടിയന്തരാവസ്ഥ, ദുരന്തനിവാരണ അതോറിറ്റിയായ നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകി .
വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ഒരു മിസൈൽ ഭീഷണിയോട് പ്രതികരിക്കുന്നതായാണ് എൻസിഇഎംഎ എക്‌സിലൂടെ അറിയിച്ചത്. മുന്നറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുമെന്നും യുഎഇ വ്യക്തമാക്കി.അപകടമുണ്ടായാൽ 999 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാനും നിർദേശമുണ്ട്. ആക്രമണത്തിന്റെയോ പ്രതിരോധത്തിന്റെയോ ഭാഗമായി നിലത്തുവീഴുന്ന വസ്തുക്കളുടെ അടുത്തേക്കു പോവുകയോ തൊടാൻ ശ്രമിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു.
മിസൈൽ ഭീഷണിക്കെതിരെ വായു പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാണെന്നും എൻസിഇഎംഎ അറിയിച്ചു. എന്നാൽ ചില പ്രദേശങ്ങളിൽ ജനങ്ങൾക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി നിവാസികൾ പറയുന്നു.ഇറാനിയൻ എണ്ണടാങ്കറിനെ യുഎസ് ലക്ഷ്യം വെച്ചതിലൂടെ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഉടൻ തന്നെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഇതുനു പിറകേയാണ് യുഎഇയിലെ മിസൈൽ ആക്രമണം. ഹോർമുസ് കടലിടുക്കിലെ ഇറാൻ ടാങ്കറിനുനേരെ ആക്രമണം മടന്നതായി വെള്ളിയാഴ്ച ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.കഴിഞ്ഞ ഫെബ്രുവരി മുതൽ യുഎഇ സമാന മുന്നറിയിപ്പുകൾ ജനങ്ങൾക്കു നൽകിയിട്ടുണ്ട്. മുൻപ് ഇറാനിൽ നിന്നു വന്ന ഡ്രോണുകളും മിസൈലുകളും യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തതായും അധികൃതർ വ്യക്തമാക്കിയിരുന്നു.

