Kaumudi Plus

സമാധാന ചർച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാൻ

സമാധാന ചർച്ചയ്ക്കായി  14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാൻ
X

തെഹറാൻ: സമാധാന ചർച്ചയ്ക്കായി പുതിയ 14 ഇന നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറി ഇറാൻ. വെടിനിർത്തലല്ല, പൂർണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാൻ നിർദ്ദേശം. നേരത്തെ യുഎസ് നൽകിയ ഒമ്പത് ഇന നിർദ്ദേശങ്ങൾക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിർദ്ദേശങ്ങൾ.രണ്ട് മാസത്തെ വെടിനിർത്തൽ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിർദ്ദേശങ്ങളുടെ പട്ടിക. എന്നാൽ 30 ദിവസത്തിനുള്ളിൽ പ്രശ്‌നപരിഹാരങ്ങൾ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാൻ പറയുന്നത്. ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ഉറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയിൽ നിന്നും യുഎസ് സേന പൂർണമായും പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.ഇറാനെതിരെ ഭാവിയിൽ ആക്രമണങ്ങളുണ്ടാകരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ മോചിപ്പിക്കണം, നഷ്ടപരിഹാരം നൽകണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിർദ്ദേശങ്ങൾ. ഇറാൻ നൽകിയ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.ഇറാന്റെ നിർദ്ദേശങ്ങളുടെ ഏകദേശ രൂപം മാത്രമേ തനിക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളൂവെന്നും പൂർണരൂപത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നിർദ്ദേശങ്ങൾ പൂർണമായും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അതിരുകടന്നാൽ വീണ്ടും സൈനിക ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്.

Next Story
Share it