ഇറാൻ സംഘർഷം ;ഇസ്രയേലിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽഎയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി . മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്.മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000 ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ടി വരും.നിലവിലെ സാഹചര്യത്തെ ഇന്ത്യൻ എംബസിയും സൂക്ഷമമായി വീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ വംശജരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓൺലൈൻ മീറ്റിങ്ങുകൾ നടത്തിയിരുന്നു.
Next Story

