Kaumudi Plus

ഇറാൻ ആക്രമണം ;യുഎഇ നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാൻ ആക്രമണം ;യുഎഇ നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍
X

ദുബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിൽ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്.

പലസ്തീൻ സ്വദേശി അലാഅ നാദർ അവ്‌നി, പാകിസ്ഥാൻ സ്വദേശികളായ മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ എന്നിവർക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അതാത് എംബസികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Next Story
Share it