സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനുപുറമെ സൗജന്യ യാത്രാ വൗച്ചർ നൽകാനൊരുങ്ങി ഇൻഡിഗോ

ഇൻഡിഗോ സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനുപുറമെ സൗജന്യ വൗച്ചറും നല്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇൻഡിഗോ .
ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ യാത്രാ തടസ്സമുണ്ടായവർക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകൾ അനുവദിക്കുക.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ സർക്കാർ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിക്കാറുണ്ട് .
എന്നാൽ ഇതിനുപുറമെ ആണ് ഇത്തരത്തിൽ സൗജന്യ വൗച്ചർ കൂടി അനുവദിച്ചിരിക്കുന്നത് .
സമയം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപവരെയാണ് നഷ്ടപരിഹാരം ലഭിക്കുക.
ഇതിന് പുറമെ നൽകുന്ന 10,000 രൂപയുടെ വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും.
അതിനിടയിൽ ഇൻഡിഗോ വഴിയുള്ള യാത്രകൾക്ക് ഉപയോഗിക്കാം.
നിലവിൽ തടസ്സമുണ്ടായ യാത്രകളുടെ നിരക്കുകൾ തിരികെ നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
ട്രാവൽ പ്ലാറ്റ്‌ഫോം വഴിയാണ് ബുക്കിങ് നടത്തിയിട്ടുള്ളതെങ്കിലും ഉടനെ പണം ലഭിക്കും.

