Kaumudi Plus

ഇൻഡിഗോ വിവാദം: ഡിജിസിഎയിൽ നിന്ന് 4 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; കരാർ ജീവനക്കാർക്കെതിരെ നടപടി

IndiGo disruption: DGCA sacks 4 flight operations inspectors

ഇൻഡിഗോ വിവാദം: ഡിജിസിഎയിൽ നിന്ന് 4 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; കരാർ ജീവനക്കാർക്കെതിരെ നടപടി
X

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയിലെ സമീപകാല പ്രതിസന്ധിയെ തുടർന്ന് വ്യോമയാന നിയന്ത്രണ സേതുവായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഇൻഡിഗോയുടെ മേൽനോട്ട ചുമതല വഹിച്ചിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെയാണ് (FOI) ഡിജിസിഎ പുറത്താക്കിയത്. പിരിച്ചുവിട്ടവർ: ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ്ഇ ൻസ്പെക്ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ പൊഖ്രിയാൽ, പ്രിയം കൗശിക്.

ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന ആദ്യ നടപടിയാണിത്. ഡിജിസിഎയുടെ ഭാഗത്ത് ഉണ്ടായ വീഴ്ചകളും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചിരുന്നു.

Tags:
Next Story
Share it