ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണം ;ലഷ്കറെ ബന്ധം വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി ;മുന്നറിയിപ്പുമായി ഇസ്രയേൽ

ജറുസലം:ഹമാസിനെ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവിശ്യപ്പെട്ട് ഇസ്രായേൽ .
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.‘‘
ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയാറാകണം എന്നാണ് ഞങ്ങളുടെ അഭ്യർഥന.
ഇസ്രയേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ലഷ്‌കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയിൽ നിന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’–ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു’’.
2023 ലാണ് ഇസ്രയേൽ ലഷ്‌കറെ തയിബയെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചത്. ഇസ്രയേൽ സൈന്യവും നേരത്തെ ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു .
ഗാസയിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഹമാസ് ഒരുങ്ങുന്നു എന്ന് ഇസ്രായേൽ പറഞ്ഞു .

