Kaumudi Plus

ഇന്ത്യയും ചൈനയും നരകക്കുഴികൾ , ഇന്ത്യാവിരുദ്ധ പരാമർശങ്ങളുമായി ഡോണള്‍ഡ് ട്രംപ്

ഇന്ത്യയും ചൈനയും നരകക്കുഴികൾ , ഇന്ത്യാവിരുദ്ധ പരാമർശങ്ങളുമായി ഡോണള്‍ഡ് ട്രംപ്
X

വാഷിങ്ടൺ: ഇന്ത്യയും ചൈനയും നരകക്കുഴികൾ എന്ന അധിക്ഷേപ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ കൂടിയായിരുന്നു പ്രചരിപ്പിച്ചത് .അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കൽ സാവേജിന്റെ പോഡ്കാസ്റ്റാണ് ട്രംപ് പങ്കുവെച്ചത്. ഇതിൽ ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്നാണ് സാവേജ് വിശേഷിപ്പിക്കുന്നത്.ജന്മാവകാശ പൗരത്വ നിയമത്തിനെതിരെ സാവേജ് കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആളുകൾ ഗർഭത്തിന്റെ ഒമ്പതാം മാസത്തിൽ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നു. നിലവിലെ നിയമം വഴി ആ കുഞ്ഞുങ്ങൾക്ക് ഉടൻ തന്നെ അമേരിക്കൻ പൗരത്വം ലഭിക്കുന്നുവെന്നും സാവേജ് പറഞ്ഞു. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മാവകാശ പൗരത്വത്തെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതിയുടെ വാദങ്ങളെ വിമർശിച്ച സാവേജിന്റെ പോഡ്കാസ്റ്റായ 'സാവേജ് നേഷൻ' ന്റെ ട്രാൻസ്‌ക്രിപ്റ്റും വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. പൗരന്മാരല്ലാത്തവരുടെ, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി പൗരത്വം നൽകുന്ന നടപടി കോടതികൾക്ക് വിടുന്നതിനുപകരം ഒരു ദേശീയ റഫറണ്ടം നടത്തുകയാണ് വേണ്ടതെന്ന് മൈക്കൽ സാവേജ് ആവശ്യപ്പെട്ടു.ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞ് തൽക്ഷണം യുഎസ് പൗരനായി മാറുന്നു. തുടർന്ന് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴിയിൽ നിന്നോ അവരുടെ മുഴുവൻ കുടുംബത്തെയും കൊണ്ടുവരുന്നു. ' സാവേജ് കത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുകളുമായി വന്ന ഗുണ്ടകൾ' എന്നും നമ്മുടെ ദേശീയ പതാകയെ അപമാനിച്ചവർ എന്നും കത്തിൽ മൈക്കൽ സാവേജ് വിശേഷിപ്പിക്കുന്നു

Next Story
Share it