Kaumudi Plus

വയനാടിന് പുറമേ കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

വയനാടിന് പുറമേ കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
X

കൊല്ലം: വയനാടിന് പിന്നാലെ കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊല്ലത്തെ പരവൂർ, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്.പരവൂരിൽ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

വയനാട് ബത്തേരിയിൽ നിലവിൽ എട്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

Next Story
Share it