Kaumudi Plus

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും' ; കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും ; കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
X

തിരുവനന്തപുരം: വീണ്ടും നിപ വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽമീഡിയ. പിണറായി വിജയൻ സർക്കാർ ഭരിക്കുന്ന സമയത്ത് നിപ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കോൺഗ്രസ് നേതാവ് മുരളീധരൻ ഭരണത്തിലുള്ളവരെ പരിഹസിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് വിമർശിക്കുന്നത്.

പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ. നിപ. വവ്വാൽ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാൽ ഉണ്ടായില്ലേ നമ്മുടെ നാട്ടിൽ. ഇപ്പോ എന്താണ് നിപ ഉണ്ടാവാൻ കാരണം. ഭരിക്കുന്നവൻ ശരിയല്ല. അതുകൊണ്ട് തന്നെയാണ്'- കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമർശം.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും തനിക്ക് അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നാണ് രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനമെന്നും അവർ കുറിച്ചു.

Next Story
Share it