Kaumudi Plus

ഞാൻ അതിജീവിതനൊപ്പം,അയാൾക്ക് മനക്കരുത്തുണ്ടാകട്ടെ ;രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്

ഞാൻ അതിജീവിതനൊപ്പം,അയാൾക്ക് മനക്കരുത്തുണ്ടാകട്ടെ ;രാഹുൽ മാങ്കൂട്ടത്തിലിന്  പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്
X

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.

ഇരയാര് എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്.

സത്യത്തിനൊപ്പമാണ് താനെന്നും നിൽക്കുന്നതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

സിപിഐയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി ഇപ്പോൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതന്റെ ഒപ്പമാണ് താൻ. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പമാണ്.

പിന്നെ സത്യത്തിനൊപ്പവും.

അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു.

കൂടുതൽ റേറ്റിങ്ങ് കിട്ടുന്നു എന്നതുകൊണ്ടാണ് മാധ്യമങ്ങൾ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്.

നിയമസഭ സാമാജികൻ, ജനപ്രതിനിധി എന്നീ നിലകളിൽ പ്രാധാന്യം കൊടുക്കേണ്ടതു തന്നെയാണ്.

പക്ഷെ ഇത്രയധികം കഥകൾ പറയുമ്പോൾ, ഇല്ലാക്കഥകൾ പറയുന്നുണ്ടോയെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കണം.

ചില മാധ്യമങ്ങൾ അജണ്ട വെച്ച് രാവിലെ മുതൽ നടത്തുന്ന കഥാപ്രസംഗങ്ങളിൽ വാസ്തവവും വസ്തുതയും എത്രമാത്രം ഉണ്ട് എന്നു ബോധ്യപ്പെടേണ്ടതാണ്.

വനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കണം.

അതല്ലെങ്കിൽ മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികത എവിടെയോ കുറഞ്ഞതായി മനസ്സിലാക്കണം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒരു കേസിൽ പീഡനാരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെടാനിടയാക്കിയ മൂന്നാമത്തെ കേസിൽ, പീഡന സംഭവം ഉണ്ടായശേഷവും ഫ്‌ലാറ്റ് വാങ്ങിക്കൊടുത്തു, വില കൂടിയ ചെരുപ്പു വാങ്ങിക്കൊടുത്തു എന്നു പറയുമ്പോൾ ഏതൊരാൾക്കും അസ്വാഭാവികത തോന്നാൻ സാധ്യതയുണ്ട്.

ഇതിൽ വസ്തുത കണ്ടെത്തേണ്ടിയിരിക്കുന്നു.

വിവാഹിതർ ബന്ധത്തിന്റെ മൂല്യവും പവിത്രതയും മനസ്സിലാക്കി ജീവിക്കേണ്ടതുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു.

Next Story
Share it