Kaumudi Plus

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ;അധ്യാപകരുടെ നിസ്സഹരണം തിരിച്ചടി

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ;അധ്യാപകരുടെ നിസ്സഹരണം തിരിച്ചടി
X

കൊല്ലം: ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപനം വൈകും. മുൻപ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേത്തുടർന്ന് ഫലം മേയ് 26-ന് പ്രസിദ്ധീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.നേരത്തെ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മൂല്യനിർണയ ക്യാംപുകളിൽ നിന്ന് അധ്യാപകർ വിട്ടുനിന്നത് കടുത്ത പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു. ഒരു ഘട്ടത്തിൽ 2,177 അധ്യാപകർ മൂല്യനിർണയ ജോലികൾക്ക് ഹാജരായിരുന്നില്ല. ഇതോടെ അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.സാധാരണ ഏപ്രിൽ ആദ്യ വാരം തന്നെ മൂല്യനിർണയ ക്യാംപുകൾ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രിൽ ഒൻപതിന് തെരഞ്ഞെടുപ്പായതിനാൽ 16-നാണ് ക്യാംപുകൾ ആരംഭിച്ചത്. ഇതും ഫലപ്രഖ്യാപനം വൈകുന്നതിന്റെ കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

Next Story
Share it