Kaumudi Plus

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്ന സംഭവം ; കോസ്റ്റ് ​ഗാർഡിന് ​ഗുരുതര വീഴ്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്ന സംഭവം ; കോസ്റ്റ് ​ഗാർഡിന് ​ഗുരുതര വീഴ്ച
X

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറപ്പിച്ച സംഭവത്തിൽ കോസ്റ്റ് ​ഗാർഡിന് ​ഗുരുതര വീഴ്ച സംഭവിച്ചതായി എഡിജിപി റിപ്പോർട്ട്. കോസ്റ്റ് ​ഗാർഡ് ആണെന്ന് കരുതി സംഭവത്തെ ലഘൂകരിക്കാനാകില്ല. അപകടകരമായ രീതിയിലാണ് ഹെലികോപ്റ്റർ പറത്തിയതെന്നും എഡിജിപി റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ച് മീറ്റർ ഉയരം വരെ ഹെലികോപ്റ്റർ താഴ്ന്നു പറന്നുവെന്നാണ് നി​ഗമനം. 30 സെക്കൻഡ് വരെ സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ചിത്രങ്ങൾ എടുത്തതായും സംശയമുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തേണ്ട ആവശ്യതക ഉണ്ടായിരുന്നില്ലെന്ന് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊന്നമ്പലമേടിൽ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല. സംഭവം വിശദമായ അന്വേഷിക്കുന്നതിന് എസ്പിയെ ചുമതലപ്പെടുത്തി. അതുപോലെ എയർ ട്രാഫിക് കൺട്രോളിനോടും വിശദീകരണം തേടും. റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.

Next Story
Share it