Kaumudi Plus

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഹർത്താൽ ;ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട  ഹർത്താൽ ;ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
X

കൊച്ചി: ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ ജനജീവിതത്തെ വളരെയധികം ബാധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ നടത്തിയിരിക്കുന്നത് .ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണംതേടി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സർക്കാർ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയിൽ വിശദീകരിക്കേണ്ടിവരും.ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചിലയിടങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ വാക്കുതർക്കവുമായി. ചിലയിടങ്ങങ്ങളിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Next Story
Share it