Kaumudi Plus

ഹജ്ജ് തീർത്ഥാടനം ;കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും ,സംഘത്തിൽ 430 പേര്‍

ഹജ്ജ് തീർത്ഥാടനം ;കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും ,സംഘത്തിൽ 430 പേര്‍
X

കൊച്ചി: ഹജ്ജ് തീർത്ഥാടനത്തിനുള്ള കൊച്ചിയിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2. 10 നാണ് 430 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക. സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയിൽ ഇന്നലെ തുടക്കമായിരുന്നു.കഴിഞ്ഞ വർഷം സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഫ്‌ലൈനാസ് എയർലൈൻസാണ് തീർത്ഥാടകരുമായി പോകുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് ഇക്കുറി 7943 തീർത്ഥാടകരാണ് യാത്ര തിരിക്കുന്നത്.കേരളത്തിലെ മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുമായി 13,194 തീർത്ഥാടകരാണ് ഹജ്ജിനായി യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നുള്ള സർവീസുകൾ മെയ് 6 മുതൽ 14 വരെയും, കോഴിക്കോട് നിന്നുള്ള യാത്രകൾ മെയ് 14 മുതൽ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Next Story
Share it