Kaumudi Plus

ഗുരുവായൂർ ക്ഷേത്രോത്സവം ;കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക്

ഗുരുവായൂർ ക്ഷേത്രോത്സവം ;കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക്
X

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.വിശിഷ്ടമായ തത്ത്വ കലശമാണ് ഇന്ന് നടക്കുന്നത്.കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളിക്കുടങ്ങൾ സജ്ജമായി. കലശം എട്ടാം ദിവസമായ വെള്ളിയാഴ്ചയാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. ഇന്നും നാളെയും പുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ദർശന നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ നാല് മുതൽ പകൽ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിൽ പ്രവേശനം ഉണ്ടാവില്ല. ഈ വർഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാർച്ച് ഒൻപതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.

Next Story
Share it