Kaumudi Plus

ഗുരുവായൂർ ക്ഷേത്രോത്സവം ;കലശച്ചടങ്ങുകള്‍ പൂര്‍ണമായി

ഗുരുവായൂർ ക്ഷേത്രോത്സവം ;കലശച്ചടങ്ങുകള്‍ പൂര്‍ണമായി
X

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂർത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടർന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിർവ്വഹിച്ചു. മേൽശാന്തി ബ്രഹ്മശ്രീ സുധാകരൻ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കൻമാരായ കക്കാട് വാസുദേവൻ നമ്പൂതിരി കുംഭേശകലശവും കർക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു. വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ഭക്തർ ദർശനപുണ്യം നേടി.ഇന്ന് രാത്രി പൂയം നക്ഷത്രത്തിൽ ആണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.


Next Story
Share it