കിണർകുഴിക്കാൻ ഇനിമുതൽ സർക്കാർ അനുമതി വേണം ;ജലത്തിന്റെ ഉപയോഗത്തിന് അനുസരിച്ച് വിലവർധനയ്ക്കും സാധ്യത
കിണർ കുഴിക്കാൻ ഇനി മുതൽ സർക്കാർ അനുമതി വേണ്ടിവരും .സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്.
കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് വേണ്ടവിധത്തിലുള്ള കണക്കുകൾ ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട് .
അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട രീതിയിലുള്ള ഇടപെടൽ ഉണ്ടാകണമെന്നും ശുപാർശയുണ്ട് .
മഴ വെള്ള സംഭരണികളുടെ പ്രവർത്തനം പരിശോധിക്കുക, വരൾച്ചയും ജലക്ഷാമവുമുള്ള മേഖലയിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകാതിരിക്കുക, കുഴൽ കിണറുകൾക്ക് നിയന്ത്രണം കൊണ്ടുവരിക,ജലത്തിൻറെ ഉപയോഗത്തിനനുസരിച്ച് വിലയീടാക്കുക, കൂടുതൽ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ തുക ഈടാക്കുക എന്നിവയാണ് സർക്കാർ പരിഗണനയിൽ ഉള്ളത് .

