Kaumudi Plus

സർക്കാർ രൂപീകരണ പ്രതിസന്ധി ;വിജയ്ക്ക് പിന്തുണയുമായി പ്രകാശ്‌രാജ്

സർക്കാർ രൂപീകരണ പ്രതിസന്ധി ;വിജയ്ക്ക് പിന്തുണയുമായി പ്രകാശ്‌രാജ്
X

ചെന്നൈ :2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) പാർട്ടിക്ക് പിന്തുണയുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി 'അപലപനീയവും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്' എന്ന് പ്രകാശ് രാജ് വിമർശിച്ചു.അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിജയിക്ക് ജനവിധി ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. . നിലവിൽ ടിവികെയെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 113-ൽ എത്തിയെങ്കിലും, ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ ആവശ്യമാണ്. പ്രകാശ്‌രാജിനെക്കൂടാതെ കമൽ ഹാസൻ, വിശാൽ, ഖുശ്‌ബു തുടങ്ങിയ താരങ്ങളും വിജയ്‌യെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു .തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്നാണ് കഴിഞ്ഞദിവസം കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട് ഗവർണർ എന്തുക്കൊണ്ടാണ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നാണ് വിശാൽ ചോദിച്ചത്. ജനങ്ങളുടെ വിധിയോട് എന്ത് ബഹുമാനമാണ് ഉള്ളതെന്നും വിശാൽ ചോദിച്ചു. ടിവികെയല്ല മറിച്ച് ഡിഎംകെ- അണ്ണാഡിഎംകെ സഖ്യമാണ് തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കുന്നതെങ്കിൽ അതിന്റെ പരിണിതഫലം ദുരന്ത പൂർണമായിരിക്കുമെന്ന് മറ്റൊരു പോസ്റ്റിൽ വിശാൽ പറഞ്ഞു.

Next Story
Share it