Kaumudi Plus

സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി നിയമിതനായി

സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി നിയമിതനായി
X

ന്യൂഡൽഹി:മെയ് 30ന് കാലാവധി പൂർത്തിയാക്കുന്ന ജനറൽ അനിൽ ചൗഹാന് പകരക്കാരനായി ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജാ സുബ്രഹ്മണി നിയമിതനായി . 2025 സെപ്റ്റംബർ 1 മുതൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയാണ് ഇദ്ദേഹം.

ഇതിന് മുൻപ് 2024 ജൂലൈ 1 മുതൽ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സൈന്യത്തിൽ 37 വർഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.വിവിധ സംഘർഷ മേഖലകളിലും വ്യത്യസ്ത ഭൂപ്രകൃതികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ പ്രവർത്തന രീതികളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി (NDA), ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA) എന്നിവിടങ്ങളിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ രാജാ സുബ്രഹ്മണി യുകെയിലെ ബ്രാക്നെല്ലിലുള്ള ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്.ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സ് ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഫില്ലും നേടിയിട്ടുണ്ട്. പരമ വിശിഷ്ട സേവാ മെഡൽ (PVSM), അതി വിശിഷ്ട സേവാ മെഡൽ (AVSM), സേനാ മെഡൽ (SM), വിശിഷ്ട സേവാ മെഡൽ (VSM) അടക്കം നിരവധി പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Next Story
Share it