രാജ്യത്ത് ഇന്ധന വില വർധിക്കും;പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ ഉയരും

ന്യുഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിക്കും .പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെയും ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ . പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിക്കുന്നതിനിടയിൽ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4- 5 രൂപ വരെ വർധിച്ചേക്കാം, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം. അംഗീകരിക്കപ്പെട്ടാൽ, ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർധനവായിരിക്കും ഇത്, എണ്ണ വിപണന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം കണക്കിലെടുത്ത് ഇന്ധന വില വർധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

