Kaumudi Plus

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; സുപ്രധാന പ്രഖ്യാപനങ്ങൾ ; വിഡി സതീശന്‍ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; സുപ്രധാന പ്രഖ്യാപനങ്ങൾ ; വിഡി സതീശന്‍ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം
X

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും. അതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.വയോജനങ്ങൾക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാൻ ആണ്. ആ മോഡൽ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോൽ ആ സമൂഹത്തിലെ മുതിർന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേർത്തുനിർത്തുന്ന സമീപനം ഉണ്ടാകണം. ആശാവർക്കർമാർക്ക് മൂവായിരം രൂപ വർധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തിൽ ആയിരം രൂപ വർധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചർമാരുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്‌.

നിയമസഭയിലെ മുതിർന്ന അംഗമായ ജി സുധാകരൻ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മർദനത്തിൽ സ്‌പെഷ്യൽ അന്വേഷണം നടത്തും.ലോക്ഭവനിൽനിന്ന് ചായസൽക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോർത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോൾ നൂറുകണക്കിനു പ്രവർത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎൽഎയാണ്. ചീഫ് സെക്രട്ടറി ഉൾപ്പെടെ ബൊക്കെ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

Next Story
Share it