Kaumudi Plus

ട്വന്റി20 എൻഡിഎയിൽ ചേർന്നതിന് പിന്നിൽ: നാലുമാസത്തെ രഹസ്യ ചർച്ചകൾ, ട്വന്റി20യിലെ മുതിർന്ന നേതാക്കൾ പോലും അറിയാതെ

Four months of discussions and deliberations culminated in Twenty20 joining hands with NDA

ട്വന്റി20 എൻഡിഎയിൽ ചേർന്നതിന് പിന്നിൽ: നാലുമാസത്തെ രഹസ്യ ചർച്ചകൾ, ട്വന്റി20യിലെ മുതിർന്ന നേതാക്കൾ പോലും അറിയാതെ
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ട്വന്റി20 എൻഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും പ്രഖ്യാപിച്ചു.

ട്വന്റി20 വികസനാധിഷ്ഠിത പാർട്ടിയാണെന്നും ബിജെപിയുടെ 'വികസിത കേരളം' എന്ന മുദ്രാവാക്യവുമായി പൊരുത്തപ്പെടുന്ന നയമാണ് അവർക്കുമുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നാട്ടുകാർക്ക് തൊഴിൽ നൽകുന്ന വ്യവസായ സംരംഭവുമായി വന്ന സാബു ജേക്കബിനെ നാടുകടത്തിയ രാഷ്ട്രീയ നേതൃത്വമാണ് കേരളത്തെ ഭരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. തെലങ്കാനയിൽ 50,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ച സാബു ജേക്കബിനെ കേരളത്തിൽ തിരിച്ചെത്തിച്ച് വികസനത്തിന് സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പാർട്ടികൾ ഉൾപ്പെടെ 25 പാർട്ടികൾ ഒന്നിച്ചാണ് ട്വന്റി20യെ നേരിട്ടതെന്നും അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു. നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനം കൊണ്ടുവന്ന പാർട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് എൻഡിഎയിൽ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നാലുമാസമായി നടത്തിയ രഹസ്യ നീക്കങ്ങളാണ് ട്വന്റി20 എൻഡിഎയിലെത്തിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ബുധനാഴ്ച രാത്രിയാണ് ഈ വിവരം അറിഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയിലാണ് അന്തിമ തീരുമാനമായത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ട്വന്റി20ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായും പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ജയിച്ച് പ്രസിഡന്റ് സ്ഥാനം നേടിയും പാർട്ടി ശക്തി തെളിയിച്ചിട്ടുണ്ട്.

Tags:
Next Story
Share it