Kaumudi Plus

മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു

മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു
X

കൊൽക്കത്ത ; മുൻ റെയിൽവേ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ മുകുൾ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീർഘനാളായി വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.മമത ബാനർജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. 2009-ൽ കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രിയായും, 2011 മുതൽ 2012 വരെ റെയിൽവേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ നഗരവികസന മന്ത്രാലയത്തിലും ചുമതലകൾ വഹിച്ചിരുന്നു.തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിയെ സഹായിച്ചു.2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

Next Story
Share it