മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകന്‍ ഡോ. ബാബു സുഭാഷ് ചന്ദ്രന്‍ അന്തരിച്ചു
കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു . കോസ്‌മോപോളിറ്റന്‍ ആശുപത്രി ഡയറക്ടറും സീനിയര്‍ കോണ്‍സള്‍ട്ടന്റ് സര്‍ജനുമാണ്. പരേതയായ ശശികുമാരിയാണ് ഭാര്യ. പ്രമുഖ വ്യവസായി പരേതനായ റീഗല്‍ പി. വേലായുധന്റെ മകനാണ്.

തിരുവനന്തപുരം: മുന്‍ മുഖ്യ മന്ത്രി ആര്‍.ശങ്കറിന്റെ മരുമകനും മെഡിക്കല്‍ കോളെജ് സര്‍ജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രന്‍ (89) അന്തരിച്ചു. വസതിയായ കുന്നുകുഴി ആര്‍.സി ജംഗ്ഷന്‍ ലക്ഷ്മി നിവാസിലായിരുന്നു അന്ത്യം.
കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു . കോസ്‌മോപോളിറ്റന്‍ ആശുപത്രി ഡയറക്ടറും സീനിയര്‍ കോണ്‍സള്‍ട്ടന്റ് സര്‍ജനുമാണ്. പരേതയായ ശശികുമാരിയാണ് ഭാര്യ. പ്രമുഖ വ്യവസായി പരേതനായ റീഗല്‍ പി. വേലായുധന്റെ മകനാണ്. മക്കള്‍ : ഡോ. മനോജ് ചന്ദ്രന്‍ ( യു.കെ ), സുജിത് ചന്ദ്രന്‍. മരുമകള്‍ : റൂഹിത മനോജ് (യു.കെ ). സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു . സഞ്ചയനം തിങ്കള്‍ 8 ന് സ്വവസതിയില്‍.
Next Story

