സെൻസസ് ആദ്യഘട്ടം ഇന്നുമുതൽ ;കേരളത്തില്‍ ജൂണ്‍ മുതല്‍

ന്യൂഡൽഹി : 16 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന സെൻസസിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആൻഡമാൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെൻസസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും.സെൻസസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെൻസസിന് മുന്നോടിയായുള്ള സ്വയം വിവരങ്ങൾ സമർപ്പിക്കൽ ( സെൽഫ് എന്യൂമറേഷൻ) ഉൾപ്പെടെയാണ് ബുധനാഴ്ച ആരംഭിക്കുന്നത്. കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും. ജൂൺ 30 വരെ സെൽഫ് എന്യൂമറേഷൻ ( ഓൺലൈനായി സ്വയം വിവരങ്ങൾ സമർപ്പിക്കൽ ) നടത്താം.
തുടർന്ന് ജൂലൈ 01 മുതൽ 30 വരെയുള്ള കാലയളവിൽ സെൻസസ് പ്രവർത്തകർ വീടുകളിലെത്തി വിവരശേഖരണങ്ങൾ നടത്തും. വ്യക്തിവിവരങ്ങളും വീട്ടുവിവരങ്ങളുമാണ് ശേഖരിക്കുക. കെട്ടിടവിവരം, ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം, ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതി വിവരം തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്.

