Kaumudi Plus

മകന്റെ ജീവിതത്തിലെ അഭിമാന നിമിഷം കാണുന്നതിന് വേണ്ടി യൂട്യൂബിൽ പരതിയ അച്ഛനുമുന്നിൽ എത്തിയത് മകന്റെ അപകടവാർത്ത

മകന്റെ ജീവിതത്തിലെ അഭിമാന നിമിഷം കാണുന്നതിന് വേണ്ടി യൂട്യൂബിൽ പരതിയ അച്ഛനുമുന്നിൽ എത്തിയത് മകന്റെ അപകടവാർത്ത
X

ന്യൂഡൽഹി : ദുബായിൽ എയർഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാൽ തന്റെ എയർഷോയിലെ പ്രകടനം ടി വി യിലോ യൂട്യൂബിലൊ കാണണമെന്ന് അച്ഛൻ ജഗൻനാഥ് സ്യാൽ നോട് തലേദിവസം ആവശ്യപ്പെട്ടിരുന്നു .


ഇതുപ്രകാരം മകന്റെ ജീവിതത്തിലെ അഭിമാനനിമിഷം കാണുന്നതിനുവേണ്ടി യൂട്യൂബിൽ നോക്കിയ അച്ഛൻ സാക്ഷ്യം വഹിച്ചത് വിമാനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച മകന്റെ അപകടവാർത്തയ്ക്കായിരുന്നു .


എയർഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് നമാംശ് മരിച്ച വിവരം പിതാവ് അറിഞ്ഞത് യൂട്യൂബിലൂടെ ആയിരുന്നു .

ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ നിന്നുള്ള റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലായ ജഗൻ നാഥ് സ്യാൽ ന്റെ ജീവിതത്തെ തന്നെ അതീവ ദുഃഖത്തിലാഴ്ത്തിയ നിമിഷമായിരുന്നു അത് .

വാർത്ത കണ്ടയുടൻ അദ്ദേഹം വ്യോമസേനയിൽ വിങ് കമാൻഡർ ആയ മരുമകളെ വിളിക്കുകയും പെട്ടെന്ന് വ്യോമസേനയിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും ചെയ്തതോടെ തന്റെ മകൻ തന്നെയാണ് അപകടത്തിൽ പെട്ടതെന്നു ആ പിതാവ് തിരിച്ചറിഞ്ഞു .

ഹിമാചലിലെ സൈനിക് സ്കൂളിൽ പഠനം കഴിഞ്ഞ നമാംശ് . 2009-ലാണ് പ്രതിരോധസേനയുടെ ഭാഗമായത് .

Next Story
Share it