ഇറാനില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കുക ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. 'ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കാൻ ശക്തമായി നിർദ്ദേശിക്കുന്നു' എന്നാണ് അറിയിപ്പ് നൽകിയിട്ടുള്ളത്.
നിർദേശിച്ച വഴികളിലൂടെ ഇറാൻ വിടാനാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസി എക്‌സ് സന്ദേശത്തിൽ നിർദേശിച്ചിരിക്കുന്നത്. എംബസിയുമായി മുൻകൂർ കൂടിയാലോചന ഇല്ലാതെ ഒരു അന്താരാഷ്ട്ര കര അതിർത്തിയിലും സമീപിക്കാൻ ശ്രമിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി കോൺടാക്ട് നമ്പറുകളും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ +989128109115; +989128109109; +989128109102; +989932179359 എന്നി നമ്പറുകളിലോ, [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.
Next Story

