പിണക്കം മറന്നു ഒന്നിക്കാനൊരുങ്ങി ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും

വാഷിങ്ടൺ : വളരെ നാളായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരനും എക്സ് മേധാവിയുമായ ഇലോൺ മസ്കും .
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .
ഇതോടുകൂടി ഇരുവരും പിണക്കം മറന്നു ഒരുമിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത് .തെറ്റി പിരിഞ്ഞതിനുശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ച ആയിരുന്നു ഇത് .
ഇതിനുമുൻപ് അമേരിക്കൻ വലതുപക്ഷ യാഥാസ്ഥിതികനായ ചാർലി കിർക്കിന്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത് ഹസ്തദാനം നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു .
അമേരിക്കയിൽ ട്രംപിനെ അധികാരത്തിലേറ്റുന്നതിൽ സുപ്രധാന പങ്കു വഹിച്ച വെക്തി ആയിരുന്നു ഇലോൺ മസ്‌ക്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വേളകളിലെല്ലാം മസ്‌ക് വളരെയധികം പിന്തുണ നൽകിയിരുന്നു .ഇതിനു പ്രത്യുപകാരമായിട്ടായിരുന്നു ട്രംപ് അധികാരത്തിലേറിയ ഉടനെ തന്നെ യു എസ് സർക്കാരിന്റെ ചെലവ് ചുരുക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി രൂപീകരിക്കുകയും ഇതിന്റെ ചുമതല മസ്കിനെ ഏൽപ്പിക്കുകയും ചെയ്തത് .
കുറഞ്ഞ കാലയളവിൽ മസ്‌ക് നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു .എന്നാൽ ട്രംപ് ജനങ്ങൾക്കേർപ്പെടുത്തിയ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി'ൻറെ പേരിൽ ഇരുവരും പിണങ്ങുകയും മസ്ക് വകുപ്പ് ചുമതലയിൽനിന്ന് ഒഴിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത് .

