യുഎസ്, ഇസ്രയേല്‍ അക്രമണങ്ങൾക്കിടെ ഇറാനില്‍ ഭൂകമ്പം

തെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി . ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല .10 കിലോമീറ്റര്‍ ആഴത്തിലാണ് ഇത്തരത്തിൽ ഭൂകമ്പം ഉണ്ടായിരിക്കുന്നത് .എന്നാൽ ഇതിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഈ മേഖലയില്‍ വളരെയധികം രൂക്ഷമായ സംഘര്‍ഷം നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു .ഇതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത് . ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ഇപ്പോൾതന്നെ ശക്തമാണ്.അതേസമയം തെഹ്റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

