Kaumudi Plus

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

Disproportionate wealth case: Letter to Chief Secretary seeking permission for prosecution proceedings against ADGP MR Ajith Kumar

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്
X

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കേസിലെ പരാതിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. പി. നാഗരാജാണ് ഈ കത്ത് സമർപ്പിച്ചത്.

കത്തിൽ വിജിലൻസ് അന്വേഷണം പക്ഷപാതപരമാണെന്ന് ആരോപിക്കുന്നു.

നിയമപ്രകാരം മൂന്ന് മാസത്തിനകം സർക്കാർ തീരുമാനം അറിയിക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഈ കേസ് 27ന് പരിഗണിക്കാനിരിക്കുകയാണ്.

മുമ്പ് വിജിലൻസ് അന്വേഷണത്തിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി ഈ ക്ലീൻ ചിറ്റ് റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, സർക്കാർ ഉദ്യോഗസ്ഥനായതിനാൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ച ശേഷമേ വിജിലൻസ് കോടതിക്ക് തുടർനടപടികൾക്ക് നിർദേശം നൽകാൻ കഴിയൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിജിലൻസ് അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. അജിത് കുമാറിന്റെ ബിനാമികളെക്കുറിച്ചുള്ള അന്വേഷണം നടന്നില്ല, സ്വത്തുക്കളുടെ കൃത്യമായ കണക്കെടുപ്പ് നടത്തിയില്ല, അദ്ദേഹത്തെ രക്ഷിക്കാൻ വേണ്ടി അന്വേഷണം അട്ടിമറിച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Tags:
Next Story
Share it