വിമാനയാത്രയിൽ പവർബാങ്ക് ഉപയോഗത്തിൽ ഉൾപ്പെടെ പുതിയ സുരക്ഷാ നിർദേശങ്ങളുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയിൽ പവർബാങ്ക് ഉപയോഗത്തിൽ ഉൾപ്പെടെ പുതിയ സുരക്ഷാ നിർദേശങ്ങളുമായി ഡിജിസിഎ.
വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കരുത്.
ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ചാർജ് ചെയ്യരുത് എന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
പവർ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാർ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണം എന്നും പുതിയ നിർദേശത്തിൽ പറയുന്നു.
പവർ ബാങ്കിൽ നിന്ന് തീപടർന്നുള്ള അപകടങ്ങളെ തുടർന്നാണ് നിർണായക ഉത്തരവ് ഡിജിസിഎ വ്യക്തമാക്കുന്നു.
പവർ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാൻഡ് വിമാനത്തിന്റെ ക്യാബിനുകളിൽ സൂക്ഷിക്കരുത്.
ക്യാമറകളുടെ അടക്കം ബാറ്ററികളും ഇത്തരത്തിൽ സീറ്റിന് മുകളിലുള്ള ക്യാബിനുകളിൽ വയ്ക്കാൻ പാടില്ല.
വിമാനയാത്രക്കിടെ പവർ ബാങ്കുകൾ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കരുത്.
വിമാനത്തിന്റെ സീറ്റിന് സമീപമുള്ള പവർ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞ വർഷം, എമിറേറ്റ്‌സ് എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
100 വാട്ട്-മണിക്കൂറിൽ താഴെ റേറ്റുചെയ്ത പവർ ബാങ്കുകൾ മാത്രമേ യാത്രക്കാർ കയ്യിൽ കരുതാൻ സാധിക്കുകയുള്ളു.
എന്നാൽ ചാർജ് ചെയ്യുന്നതിനോ മൊബൈൽ ഉപകരണങ്ങൾ ഇതുപയോഗിച്ച് പ്രവർത്തിപ്പിക്കാനോ അനുവാദമില്ല.
സിംഗപ്പൂർ എയർലൈൻസും കഴിഞ്ഞ വർഷം ഏപ്രിലിൽ പവർബാങ്ക് നിരോധിച്ചിരുന്നു.
കാത്തേ പസഫിക്, ഖത്തർ എയർവേയ്സ് എന്നിവയുൾപ്പെടെ മറ്റ് പല വിമാനക്കമ്പനികളും യാത്രക്കാരുടെ പവർ ബാങ്ക് ഉപയോഗം നിരോധിക്കുന്ന വിധത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.

