Kaumudi Plus

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിനിയമനം :ഹൈക്കോടതി വിധിക്കെതിരെ തന്ത്രിസമാജം സുപ്രീംകോടതിയിൽ

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിനിയമനം :ഹൈക്കോടതി വിധിക്കെതിരെ തന്ത്രിസമാജം സുപ്രീംകോടതിയിൽ
X

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി.

അഖില കേരള തന്ത്രി സമാജം ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും അംഗീകരിച്ച തന്ത്രവിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്നായിരുന്നു കേരള ഹൈക്കോടതി വിധി.

എന്നാല്‍ താന്ത്രിക വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നല്‍കാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇല്ലെന്നാണ് അഖില കേരള തന്ത്രിസമാജത്തിന്റെ വാദം.

Next Story
Share it